ബെംഗളൂരു : കർണാടക ലെജിസ്ല്രേറ്റീബ് കൗൺസിലിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം സീറ്റ് കോൺഗ്രസിൽ നിന്ന് ജെഡി എസ് സ്ഥാനാർത്ഥിയിലൂടെ എൻ ഡി എ പിടിച്ചെടുത്തു.കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍സി പുട്ടണ്ണയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി.രംഗനാഥിനോട് പരാജയപ്പെട്ടത്.
ഫലം വന്നതിന് പിന്നാലെ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടും കോൺഗ്രസ് പരാജയമാണല്ലോയെന്ന് ജെ ഡി എസ് നേതാവ് നിഖിൽ കുമാരസ്വാമി പരിഹസിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വഴി ക്രമക്കേട് നടത്തിയാണ് ജയിച്ചതെന്ന് ഇനിയും പറയുമോയെന്നും രാഹുൽ ഗാന്ധിയെ മെൻഷൻ ചെയ്ത് നിഖിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ പഴി കേൾക്കാൻ ഇവി എം ഇല്ല. ഭരണവും നിങ്ങളുടെ കയ്യിൽ തെരഞ്ഞെടുപ്പ് നടത്തിയ ബാലറ്റിൽ. എന്നിട്ടും എൻ ഡി എയുടെ രംഗനാഥ് ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ എം എൽ സിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇനി എന്ത് ന്യായീകരണം നൽകും.പേപ്പർ ചോരിയെന്നോ? ‘ നിഖിൽ കുറിച്ചു.
വടക്കു കിഴക്കൻ ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശരണപ്പ മാത്തൂരിനെ പരാജയപ്പെടുത്തി എൻ ഡി എ സ്ഥാനാർത്ഥി ശശിൽ ജി. നമോഷി വിജയിച്ചു. മുസഫർപൂർ തിർഹുത് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി നരേന്ദ്രപ്രസാദ് 2331 വോട്ടുകൾ നേടി. സ്വതന്ത്ര സ്ഥാനാർത്ഥി ഭൂഷൺ കുമാർ ഝാ 2,015 വോട്ടുകളും, സിപിഐയുടെ സഞ്ജയ് സിംഗ് 1,952 വോട്ടുകളും നേടി.

