ഗാൽവേ: ഇന്ന് നടക്കാനിരുന്ന ഗാൽവേ റേസ് മീറ്റിംഗ് റദ്ദാക്കി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. അതിശക്തമായ കാറ്റും മഴയുമാണ് ഇന്ന് രാജ്യത്ത് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പുതിയ തിയതി പിന്നീട് അറിയിക്കും.
കഴിഞ്ഞ മൂന്ന് ദിവസവും മേഖലയിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. ഇതേ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുകയായിരുന്നു. റേസിംഗ് നടത്താൻ ട്രാക്കുകൾ യോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ പരിപാടി റദ്ദാക്കാൻ സംഘാടകർ നിർബന്ധിതരാകുകയായിരുന്നു. പ്രസ്താവനയിലൂടെയാണ് സംഘാടകർ ഇക്കാര്യം അറിയിച്ചത്.
Discussion about this post

