അമാരവതി : ബംഗാൾ ഉൾക്കടലിലുണ്ടായ ശക്തമായ ന്യൂനമർദ്ദം ‘ അർണബ്‘ ചുഴലിക്കാറ്റായി ആന്ധ്രാതീരത്ത് , ആന്ധ്രാ, ഒഡിഷ തീരങ്ങളിൽ ശക്തമായ മഴയാണ്. യാനത്തിന് തെക്കു ഭാഗത്തുള്ള ബാപ്ടലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലാണ് അർണബ് കര തൊടുന്നത് .
ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലെ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾ തകർന്നു. വിശാഖപട്ടണം ബീച്ച് റോഡിലും സീതമ്മധാരയിലും ഗതാഗതം തടസ്സപ്പെട്ടു.
വിമാനങ്ങളും , ട്രെയിനുകളും റദ്ദാക്കി. ഒരു ലക്ഷത്തോളം പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. കാറ്റിന്റെ വേഗത ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെ എത്തും. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത 70 കിലോമീറ്ററായി കുറയുമെന്നാണ് റിപ്പോർട്ട്.

