ഡബ്ലിൻ: ഐറിഷ് ജലാശയത്തോട് ചേർന്നുള്ള വെനിസ്വേലയുടെ എണ്ണ ടാങ്കർ നിരീക്ഷണത്തിലാണെന്ന് വിദേശകാര്യമന്ത്രി ഹെലൻ മകെന്റി. ഇവിടുത്തെ സ്ഥിതിഗതികൾ അയർലൻഡ് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. നിലവിൽ ടാങ്കർ അയർലൻഡിന്റെ സാമ്പത്തിക മേഖലയിൽ നിന്നും അകലെയാണെന്നും ഹെലൻ പറഞ്ഞു.
ബെല്ല 1 എന്ന് അറിയപ്പെട്ടിരുന്ന റഷ്യൻ പതാകയുള്ള മരിനീന കപ്പലാണ് അയർലൻഡ് തീരത്തിന് സമീപം ഉള്ളത്. ഇത് ബ്രിട്ടീഷ് സായുധസേനയുടെ സഹായത്തോടെ അമേരിക്ക പിടിച്ചെടുക്കുകയായിരുന്നു. നിലവിൽ അയർലൻഡിന്റെ എക്സ്ക്ലുസീവ് എക്കണോമിക് സോണിൽ നിന്നും വളരെ അകലെയാണ് കപ്പലിന്റെ സ്ഥാനം.
Discussion about this post

