ലോംഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ വാഹനാപകടം. ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ടെയ്തു. എഡ്ജ്വർത്ത്സ്ടൗണിലെ
ബാലിനാഗോഷെനിലായിരുന്നു അപകടം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ 40 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ വ്യക്തിയ്ക്കും ഇതേ പ്രായം വരുമെന്നാണ് വിവരം. രണ്ട് കാറുകളിലായി സഞ്ചരിച്ചവരാണ് ഇവർ. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. സംഭവ സമയം അതുവഴി കടന്ന് പോയ വാഹന യാത്രികർ വാഹനങ്ങളുടെ ഡാഷ് ക്യാമും പരിശോധിക്കണം.
Discussion about this post

