ഡബ്ലിൻ: അയർലൻഡിൽ കനത്ത മഞ്ഞിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യെല്ലോ വാണിംഗ് അവസാനിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് മുന്നറിയിപ്പുകൾ കാലഹരണപ്പെട്ടത്. 17 കൗണ്ടികളിൽ ആയിരുന്നു മുന്നറിയിപ്പ്. ഇന്നലെ രാത്രി 9 മണിയോടെയാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽവന്നത്.
കൊണാച്ചിലെ എല്ലാ കൗണ്ടികളിലും കാവൻ, ക്ലെയർ, കിൽഡെയർ, കിൽക്കെന്നി, ലാവോയിസ്, ലിമെറിക്ക്, ലോംഗ്ഫോർഡ്, മീത്ത്, മൊനാഘൻ, ഒഫാലി, ടിപ്പററി, വെസ്റ്റ്മീത്ത് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പുണ്ടായിരുന്നത്. കൗണ്ടികളിൽ മെറ്റ് ഐറാൻ അതിശക്തമായ മഞ്ഞ് പ്രവചിക്കുകയായിരുന്നു. വാഹന യാത്രികർക്ക് പ്രത്യേകം നിർദ്ദേശവും നൽകിയിരുന്നു.
Discussion about this post

