ഡബ്ലിൻ: അടുത്ത ബജറ്റിൽ ചെറുകിട വ്യവസായങ്ങൾക്കുള്ള വാറ്റ് നിരക്ക് പൂർണമായും ഒഴിവാക്കാൻ സർക്കാർ. ഇക്കാര്യം ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി. ഭക്ഷണം, വിനോദം, ഹെയർ സ്റ്റൈലിംഗ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വാറ്റ് ഒഴിവാക്കുമെന്ന് നേരത്തെ തന്നെ പാർട്ടി സൂചന നൽകിയിരുന്നു.
വിപുലീകരിച്ചുകൊണ്ടുള്ള പാക്കേജുകൾ ഉൾക്കൊള്ളുന്നതാകും ഇത്തവണത്തെ ബജറ്റ് എന്ന് സൈമൺ ഹാരിസ് പാർട്ടിയെ അറിയിച്ചു. ബജറ്റിലെ തീരുമാനങ്ങൾ ജനുവരി മുതൽ നടപ്പാക്കി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

