ടൈറോൺ: കൗണ്ടി ടൈറോണിൽ കഞ്ചാവ് വളർത്തൽ കേന്ദ്രം കണ്ടെത്തി പോലീസ്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് കേന്ദ്രം കണ്ടെത്തിയത്.
കുക്സ്ടൗണിലെ കിൻടുർക്ക് മേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആയിരുന്നു പ്രതികൾ കഞ്ചാവ് വളർത്തിയിരുന്നത്. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തുകയായിരുന്നു. 50,000 പൗണ്ട് വിലയുള്ള കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും കണ്ടെടുത്തത്.
Discussion about this post

