ഡബ്ലിൻ: യുക്രെയ്ൻ പൗരന്മാർക്കായുള്ള താമസസൗകര്യം പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് യുക്രെയ്ൻ പൗരന്മാർ. സർക്കാരിന്റെ നടപടി ഒട്ടും സ്വാഗതാർഹമായി തോന്നുന്നില്ലെന്ന് യുക്രേനിയൻ സ്വദേശിനിയായ ഇവാന പറഞ്ഞു. യുദ്ധത്തെ തുടർന്ന് അയർലൻഡിലേക്ക് പലായനം ചെയ്ത ഇവാന കൗണ്ടി വിക്ലോയിലെ ഹോട്ടലിലാണ് താമസിക്കുന്നത്. 2022 മാർച്ചിലാണ് കീവിൽ നിന്നും ഇവാന ഇവിടെയെത്തിയത്.
താമസൗകര്യങ്ങൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് തനിക്ക് എന്ത് ചെയ്യണമെന്ന് ശരിക്കും അറിയില്ലെന്ന് ഇവാന പറഞ്ഞു. യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. 2022ലെ അതേ സ്ഥിതിയാണ് ഇപ്പോഴും തുടരുന്നത്. ഞങ്ങൾക്ക് വഴിതെറ്റിയെന്ന് ഈ അവസരത്തിൽ മനസാലിക്കുന്നുവെന്നും ഇവാന കൂട്ടിച്ചേർത്തു.

