ബെൽഫാസ്റ്റ്: ഓറഞ്ച് ഓർഡർ പരേഡ് നടക്കാനിരിക്കെ പരേഡ് കമ്മീഷനെ കാണാനുള്ള ആലോചനയുമായി വടക്കൻ അയർലൻഡിലെ രാഷ്ട്രീയ പാർട്ടികൾ. ഇതുമായി ബന്ധപ്പെട്ട് പരേഡ് കമ്മീഷനെ കാണും. 30 വർഷത്തിനിടെ ആദ്യമായിട്ടാണ് ഡ്രംക്രീയിൽ പരേഡിന്റെ ഭാഗമായി മാർച്ച് നടത്തുന്നത്. ഇതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പാർട്ടികൾ പരേഡ് കമ്മീഷനെ കാണുന്നത്.
ഈ മാസം 27 നാണ് പോർട്ടഡൗണിൽ പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 60 അംഗങ്ങളെ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. അപേക്ഷയിൽ കമ്മീഷൻ ഉടനെ വിധിപറയുമെന്നാണ് കരുതുന്നത്. ജൂലൈയിൽ ഗർവാഗി റോഡിലൂടെ മാർച്ച് നടത്തുന്നത് കമ്മീഷൻ തടഞ്ഞിരുന്നു.
Discussion about this post

