ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ വെടിവയ്പ്പിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്. 24 മണിക്കൂറിനിടെ രണ്ട് തവണ ഇരയ്ക്ക് നേരെ ആക്രമണം ഉണ്ടായി എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നു.
ഡബ്ലിനിലെ നാസ് റോഡിലുള്ള കാസിൽ വ്യൂ അപ്പാർട്ട്മെന്റുകളിലാണ് വെടിവയ്പ്പ് ഉണ്ടായത്. പോലീസിന് ഇത് സംബന്ധിച്ച വിവരം പ്രദേശവാസികളിൽ നിന്നാണ് ലഭിച്ചത്. ഉടനെ തന്നെ സ്ഥലത്ത് എത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post

