ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി ദിവസ് ആഘോഷിക്കും. നാളെയാണ് ഹിന്ദി ദിവസ് ആഘോഷിക്കുന്നത്. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ പ്രവാസികളും പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യയുടെ സാംസ്കാരിക തനിമ അയര്‍ലന്‍ഡിന് മുന്പില് വിളിച്ചോതുന്ന തരത്തിലായിരിക്കും പരിപാടികള്‍.
ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗിക ഭാഷയാണ് ഹിന്ദി. ഇതിന്റെ പ്രധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവിതാപാലപനം, സാഹിത്യ ചര്‍ച്ചകള്‍, ചരിത്രപരമായ അവലോകനങ്ങള്‍, എന്നിവയുള്‍പ്പെടെയുള്ള വിപുലമായ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഹിന്ദിഭാഷയുടെ പരിണാമത്തിന്റെ വഴികള്‍ വ്യക്തമാക്കുന്ന പരിപാടിയും ഉണ്ടാകും.

