ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരെ അയർലൻഡിൽ നടക്കുന്ന പ്രതിഷേധ സമരത്തെ നേരിടാൻ സർക്കാർ. സമരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
സമരം മൂന്നാംദിവസം തുടരുമ്പോൾ വലിയ ബുദ്ധിമുട്ടുകളാണ് രാജ്യവ്യാപകമായി അനുഭവപ്പെടുന്നത്. പ്രതിഷേധം പ്രധാന റോഡുകളിൽ ഉൾപ്പെടെ വലിയ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. ജനജീവിതത്തിന് ഭംഗം വരുത്ത തരത്തിലാണ് സമരക്കാരുടെ പ്രതിഷേധം. ഇതേ തുടർന്നാണ് സർക്കാർ സമരക്കാരെ നേരിടാനൊരുങ്ങുന്നത്.
Discussion about this post

