ഡബ്ലിൻ: ഈസ്റ്റർ വാരാന്ത്യത്തിൽ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ വർധനവ്. ഏപ്രിൽ നാല് മുതൽ ആറ് വരെ തിയതികളിൽ 933 പേർക്കാണ് ചൈൽഡ് ലൈൻ സഹായം നൽകിയത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിന്റെ വർധനവാണ് ഈ ആഴ്ച ഉണ്ടായിരിക്കുന്നത്.
മാനസികവും വൈകാരികവുമായി പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവയ്ക്ക് സഹായം തേടിയവരായിരുന്നു ബന്ധപ്പെട്ടവരിൽ കൂടുതലും. ആത്മഹത്യാ പ്രവണത വ്യക്തമാക്കി 20 പേർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടിരുന്നു.
Discussion about this post

