ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ1 ൽ ലോഫ്ബ്രിക്ലാൻഡിനും ബാൻബ്രിഡ്ജിനും ഇടയിലായിരുന്നു സംഭവം.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരാൾ ന്യൂറിയിലെ ഡെയ്സി ഹിൽ ആശുപത്രിയിലും മറ്റൊരാൾ ആൾട്ട്നാഗൽവിൻ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. സംഭവത്തിന് പിന്നാലെ വടക്ക് ഭാഗത്തേയ്ക്കുള്ള എ1 കാരിയേജ് വേ അടച്ചു.
Discussion about this post

