ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ രണ്ട് മരണം. ലിസ്ബണിന് സമീപം ഇന്നലെ ആയിരുന്നു സംഭവം. സ്ത്രീയും പുരുഷനുമാണ് മരിച്ചത്.
ലർഗാൻ റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ ആറരയോടെയായിരുന്നു അപകടം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

