ടൈറോൺ: വടക്കൻ അയർലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം. ടൈറോൺ , ഡൗൺ എന്നീ കൗണ്ടികളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മരിച്ചവർ രണ്ടും യുവാക്കളാണ്.
ടൈറോണിലെ കുക്ക്സ്ടൗണിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 20 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. ന്യൂടൗണാർഡ്സിലെ ക്രെയ്ഗന്റ്ലെറ്റ് പ്രദേശത്തെ ഹോളിവുഡ് റോഡിൽ ആയിരുന്നു രണ്ടാമത്തെ അപകടം ഉണ്ടായത്. ഇതിൽ 23 കാരനും മരിച്ചു.
Discussion about this post

