ഡബ്ലിൻ: അയർലന്റിലെ കുട്ടി ക്രിക്കറ്റ് പ്രേമികൾക്കായി ദ്വിദിന പിശീലന പരിപാടി. ഈ മാസം 13,14 തിയതികളിലാണ് സ്മാഷ് ഇറ്റ് എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഡബ്ലിൻ ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് പാർക്കിൽ വച്ചാണ് പരിശീലനം.
ക്രിക്കറ്റ് അയർലന്റും സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബും ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ഫീസ് ഉണ്ട്. 30 യൂറോ ആണ് ഫീസായി നൽകേണ്ടത്. ഓരോ കുട്ടിക്കും ഒരു ബാക്ക് പാക്ക്, ടി-ഷർട്ട്. ബാറ്റ്, ബോൾ എന്നിവ വീട്ടിൽ എത്തിച്ച് നൽകും. വൈകീട്ട് മൂന്ന് മുതൽ ആറ് മണിവരെയാണ് പരിശീലന പരിപാടി.
പങ്കെടുക്കാൻ താത്പര്യമുള്ളവർ https://mycricket.sport80.com/public/wizard/e/101/home എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. പരിപാടി നിയന്ത്രിക്കാൻ താത്പര്യമുള്ള വളണ്ടിയർമാർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടണം.

