ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽ കുട്ടികൾക്ക് പരിക്ക്. കൗണ്ടി കാവനിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ബോലികോണലിന് സമീപം ബ്ലാക്ക് റിഡ്ജിൽ രാത്രി 7.15 ഓടെയായിരുന്നു സംഭവം. കുട്ടികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറുകൾ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഡബ്ലിനെ ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്തു. രണ്ടാമത്തെ കുട്ടിയെ കവാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് റോഡ് ശാസ്ത്രീയ പരിശോധനകൾക്കായി അടച്ചു.
Discussion about this post

