കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്.
കിൽഡെയറിലെ നാസിൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവാവിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് ബ്യൂമൗണ്ട് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ 20 കാരനെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

