ഡബ്ലിൻ: മെർകോസൂർ വ്യാപാര കരാറിനെതിരെ വോട്ട് ചെയ്യാൻ അയർലൻഡ്. പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും ഇക്കാര്യം സ്ഥിരീകരിച്ചു. നാളെയാണ് ഇത് സംബന്ധിച്ച വോട്ടെടുപ്പ്.
കരാറിനെ എതിർത്ത് നിരവധി സ്വതന്ത്ര മന്ത്രിമാരും ടിഡിമാരും രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് എതിർക്കുമെന്ന് സർക്കാർ പരസ്യമായി പ്രഖ്യാപിച്ചത്. യൂറോപ്യൻ യൂണിയൻ- മെർകോസൂർ വ്യാപാര കരാറിൽ അയർലൻഡിന്റെ നിലപാട് വളരെ വ്യക്തമാണെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഒരിക്കലും കരാറിനെ അയർലൻഡ് പിന്തുണയ്ക്കില്ല. കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ നിരവധി ധാരണകൾ അധികമായി യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിരുന്നു. എന്നാൽ അതൊന്നും ആളുകളുടെ തൃപ്തിപ്പെടുത്താൻ പാകത്തിലുള്ളതല്ലെന്ന് സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

