ഡബ്ലിൻ: ഡബ്ലിനും വാട്ടർഫോർഡിനും ഇടയിലുള്ള ട്രെയിൻ സർവ്വീസുകളിൽ തടസ്സം നേരിടും. പ്രളയം പ്രതിരോധിക്കുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് അസൗകര്യം നേരിടുക. മൂന്ന് മാസത്തേയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാമെന്ന് അധകൃതർ അറിയിച്ചു.
നോർത്ത് ക്വായ്സ് വികസനപദ്ധതിയുടെ ഭാഗമായിട്ടാണ് റൂട്ടിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. വാട്ടർഫോർഡ് പ്ലങ്കെറ്റ് ട്രെയിൻ സ്റ്റേഷനിലാണ് പ്രളയത്തെ പ്രതിരോധിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ടിനും രണ്ടരയ്ക്കും ഇടയിൽ ആയിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ. മാർച്ച് 26 വരെ ഇത് തുടരും. ഈ സമയങ്ങളിലാകും ഗതാഗതത്തിന് തടസ്സം നേരിടുക.
Discussion about this post

