ലാവോയിസ്: കൗണ്ടി ലാവോയിസിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. 90 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അഹിലീക്സിന് സമീപമുള്ള ടുറ്റിറോയിലെ ആർ433 ൽ ആയിരുന്നു അപകടം ഉണ്ടായത്. 90 കാരൻ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറിൽ ഇടിയ്ക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ തന്നെ പോർട്ട്ലാവോയിസിലെ മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അപ്പോഴേയ്ക്കും ജീവൻ നഷ്ടമായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് അറിയിക്കുന്നത്.

