ഡബ്ലിൻ: പക്ഷിപ്പനി വ്യാപനം തടയാൻ മുന്നൊരുക്കങ്ങളുമായി അയർലൻഡ്. തിങ്കളാഴ്ച മുതൽ കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും കൂട്ടിൽ തന്നെ പാർപ്പിക്കാൻ നിർബന്ധിത ഉത്തരവ് പുറപ്പെടുവിച്ചു. കൃഷിമന്ത്രി മാർട്ടിൻ ഹെയ്ഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.
കൗണ്ടി ടൈറോണിൽ ഈ ആഴ്ച പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. കോർക്കിലെ ഫാമിൽ കോഴികളിലാണ് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് 24,000 കോഴികളെ കൊന്നെടുക്കാൻ സർക്കാർ ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയർലൻഡും നിയന്ത്രണം കൊണ്ടുവരുന്നത്. അയർലൻഡിലും പക്ഷികളിലേക്ക് രോഗ ബാധ പടരാനുള്ള സാധ്യതയുണ്ട്. അതിനാലാണ് മുൻകരുതൽ എന്നോണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

