ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന് പ്രവചിച്ച് മെറ്റ് ഐറാൻ. അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമായേക്കാം. ആർട്ടിക്ക് വായുവിന്റെ ചലനമാണ് തണുപ്പുള്ള കാലാവസ്ഥയ്ക്കും മഴയ്ക്കും കാരണം ആകുന്നത്. പകൽ നേരങ്ങളിൽ വരണ്ടതും കൂടുതൽ തണുപ്പുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടും. കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു.
അയർലൻഡിലെ വെതർ ചാനലിലെ കാതൽ നോളനും സമാനമായ പ്രവചനം നടത്തുന്നു. ന്യൂനമർദ്ദത്തിന്റെ ഫലമായിട്ടാണ് മഴ കൂടുതൽ ശക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും മഴയുള്ള കാലാവസ്ഥ തുടരും. ആർട്ടിക് മേഖലയിൽ നിന്നും താഴേയ്ക്കുവരുന്ന വായുപിണ്ഡം വരണ്ട മഞ്ഞ് മൂടിയ അവസ്ഥയ്ക്ക് കാരണം ആയേക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

