ഗാൽവേ: ഇസ്രായേൽ സ്ഥാപനം ഉൾപ്പെടുന്ന ഗവേഷണ പദ്ധതിയിൽ നിന്നും പിന്മാറി ഗാൽവേ സർവ്വകലാശാല. ഗാസയിലെ ഇസ്രായേൽ നടപടികളിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി പ്രസിഡന്റ് പ്രൊഫസർ ഡേവിഡ് ബേൺ ആണ് ഇക്കാര്യം അറിയിച്ചത്.
യൂറോപ്യൻ കമ്മീഷൻ ധനസഹായത്തോടെ ആരംഭിച്ച ആസ്റ്ററിസ്ക് എന്നറിയപ്പെടുന്ന ഗവേഷണ പദ്ധതിയിലാണ് ഗാൽവേ യൂണിവേഴ്സിറ്റിയും പങ്കാളി ആയിരുന്നത്. ഇതിൽ ഇസ്രായേൽ സ്ഥാപനമായ ടെക്നിയന്റെ പങ്കാളിത്തവുമുണ്ട്. ഇക്കാര്യം പുറത്തുവന്നത് മുതൽ വലിയ പ്രതിഷേധം യൂണിവേഴ്സിറ്റിയ്ക്കെതിരെ ഉയർന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പിന്മാറ്റം. കടൽവെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗവേഷണം ആയിരുന്നു നടന്നിരുന്നത്.

