ഡബ്ലിൻ: ഫീനിക്സ് പാർക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പോലീസ്.ഇക്കാര്യം അറിയിച്ച് ഗാർഡ കൊറോണർക്ക് ഫയൽ നൽകും. 45 വയസ്സുള്ള പോളിഷ് പൗരന്റെ മൃതദേഹമാണ് ഫീനിക്സ് പാർക്കിൽ നിന്നും കണ്ടെത്തിയത്. തോമാസ് റോബർട്ട് മിച്ചോവ്സ്കിയാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മിച്ചോവ്സ്കിയുടെ ശരീരത്തിൽ കുത്തേറ്റ പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മിച്ചോവ്സ്കി സ്വയം പരിക്കേൽപ്പിച്ചതാണെന്ന് വ്യക്തമാകുകയായിരുന്നു. പോളണ്ടിൽ നിന്നുള്ള ആളാണെങ്കിലും വർഷങ്ങളായി അയർലൻഡിലാണ് മിച്ചോവ്സ്കി താമസിക്കുന്നത്.

