ഗാൽവേ: ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. ശൈത്യകാലത്തോട് അനുബന്ധിച്ചുള്ള നോറോവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ വാർഡുകളിലേക്കും രോഗവ്യാപനം ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. അല്ലാത്തപക്ഷം സ്ഥിതി വഷളാകാം. വാർഡുകളിൽ സന്ദർശനം നടത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലേക്ക് വരുന്നവരും തിരികെ മടങ്ങുന്നവരും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് ജെല്ലുകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

