ആൻഡ്രിം: വാഹനാപകടത്തെ തുടർന്ന് കൗണ്ടി ആൻഡ്രിമിലെ പ്രധാന റോഡുകളിൽ ഒന്നിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ക്രംലിനിലെ മോയ്റ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്.
മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വാഹന യാത്രികർ മറ്റ് റൂട്ടുകൾ തിരഞ്ഞെടുത്തു. രാത്രിയോടെ ഗതാഗത പ്രശ്നം പരിഹരിച്ചതായാണ് റിപ്പോർട്ടുകൾ.
Discussion about this post

