ഡൗൺ: ബംഗോറിൽ തീപിടിത്തത്തിൽ നശിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. എത്രയും വേഗം തന്നെ സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു ബല്ലൂ റോഡിലുള്ള ബല്ലൂ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫസ്കോ വെഹിക്കിൾ സെയിൽസ് കത്തിനശിച്ചത്.
തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. അതിനാൽ തന്നെ ബിസിനസ് പുന:രാരംഭിക്കാൻ കാലതാമസം നേരിടില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വ്യാപാരം എത്രയും വേഗം തുടങ്ങാനാണ് പദ്ധതിയെന്നും ഇവർ വ്യക്തമാക്കി.
Discussion about this post

