ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു. 86,300 രോഗികളാണ് അധികമായി വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടത്. ഡിസംബർ അവസാനം വരെ രാജ്യത്തെ ആശുപത്രികളിൽ ഔട്ട്പേഷ്യന്റ് ക്ലിനിക്ക് സേവനത്തിനോ ശസ്ത്രക്രിയയ്ക്കോ വേണ്ടി കാത്തിരിക്കുന്ന രോഗികൾ 8,94,369 ആയിരുന്നു. 2024 ഡിസംബറിലെ കണക്കുകൾ പ്രകാരം ഇത് 808,061 ആയിരുന്നു.
നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ടിൽ നിന്നുള്ളതാണ് ഈ വിവരങ്ങൾ. നിലവിൽ ദേശീയതലത്തിൽ 107,181 രോഗികൾ ഇൻപേഷ്യന്റ് അല്ലെങ്കിൽ ഡേ കേസ് നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നു. ഇതിൽ 7,540 മുതിർന്നവരും 510 കുട്ടികളും ആണ്. 18 മാസമോ അതിൽ കൂടുതലോ ആയി ഇവർ സേവനങ്ങൾക്കായി കാത്തിരിക്കുകയാണ്.
Discussion about this post

