ഡബ്ലിൻ: അയർലൻഡിൽ 15 ലധികം ചൈൽഡ് കെയർ സ്ഥാപനങ്ങൾ ഇന്ന് അടച്ച് പൂട്ടും. തുസ്ലയുമായുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നത്. 17 സ്ഥാപനങ്ങളാണ് ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
മൂന്ന് വർഷത്തേയ്ക്കാണ് തുസ്ലയുമായുള്ള രജിസ്ട്രേഷൻ. 2025 ഡിസംബർ 31 ന് ആയിരുന്നു രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തിയതി. എന്നാൽ 17 സ്ഥാപനങ്ങൾ ഇത് ചെയ്യാതിരിക്കുകയായിരുന്നു. അതേസമയം 3270 ചൈൽഡ് കെയർ ഫെസിലിറ്റികൾ രജിസ്ട്രേഷൻ പുതുക്കി.
Discussion about this post

