ക്ലെയർ: കൗണ്ടി ക്ലെയറിൽ ട്രാക്ടർ അപകടത്തിൽ മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ബല്ലിയയിൽ നിന്നുള്ള 16 കാരനായ ടി.ജെ ചേംബേഴ്സ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ട്രാക്ടർ അപകടത്തിൽ 16 കാരന് ജീവൻ നഷ്ടമായത്.
ഉച്ചകഴിഞ്ഞ് ക്രുഷീനിന് വടക്കുള്ള ബുന്നഹോവിൽ ആർ 458ൽ ആയിരുന്നു അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ ചേംബേഴ്സ് മാത്രമായിരുന്നു ട്രാക്ടറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

