കെറി: കൗണ്ടി കെറിയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കാസിൽമൈൻ ഗ്രാമത്തിൽ ആയിരുന്നു സംഭവം. ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പാഡിവാഗൻ ടൂർസിന്റെ ഉടമസ്ഥതയിലുള്ള ബസിനാണ് തീപിടിച്ചത്. സംഭവ സമയത്ത് ബസിൽ യാത്രികർ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് മേഖലവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസിന് തീപിടിയ്ക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.
Discussion about this post

