ഡബ്ലിൻ: അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ ഈ മാസം 28 ന് നടക്കും. ശനിയാഴ്ച ബ്ലെസ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് പരിപാടി നടക്കുക. രാവിലെ 11 മണി മുതൽ വൈകീട്ട് 4.30 വരെയാണ് പരിപാടി. കൺവെൻഷനിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിശുദ്ധ ബലി ഉണ്ടായിരിക്കുന്നതാണ്. ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവയും ഉണ്ടായിരിക്കും.
Discussion about this post

