ഡബ്ലിൻ: പിഴ ഈടാക്കിയ നടപടിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ടിക്ക് ടോക്കിന് അനുമതി. ഹൈക്കോടതിയാണ് ഇതിനായി അനുമതി നൽകിയത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ടിക്ക് ടോക്കിന് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷണർ ആണ് പിഴ ചുമത്തിയത്.
530 മില്യൺ യൂറോ പിഴയായി അടയ്ക്കണമെന്നാണ് ഡിപിസിയുടെ ഉത്തരവ്. ഇതിനെതിരെ ടിക് ടോക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ടിക് ടോക്കിന് ഡിപിസി പിഴ ചുമത്തിയത്. അയർലന്റിലെ ടിക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Discussion about this post

