ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇന്ന് കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും. ഇതേ തുടർന്ന് നഗരത്തിലെത്തുന്ന വാഹനയാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. ഇപിസിയുടെ ആദ്യ യോഗം ഇന്ന് നടക്കുന്ന പശ്ചാത്തലത്തിലാണ് നഗരത്തിൽ പഴുതടച്ച സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
വടക്കൻ മേഖലയിലെ കൺവെൻഷൻ സെന്ററിനും തെക്കൻ നഗരത്തിലെ മെറിയോൺ സ്ക്വയറിനും ഇടയിൽ പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകീട്ടുമുള്ള യാത്ര ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക നിർദ്ദേശമുണ്ട്. ഇന്നലെ രാത്രി എട്ട് മണി മുതൽ കൺവെൻഷൻ സെന്ററിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കി. സാമുവൽ ബക്കറ്റ് പാലം നാളെ വരെ അടച്ചിട്ടിരിക്കുകയാണ്. മെറിയോൺ സ്ക്വയറിൽ ഇന്ന് രാവിലെ 7 മണി മുതൽ കൂടുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. അർധരാത്രിവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ട്.

