ഡബ്ലിൻ: അയർലൻഡിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടായ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയിനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് മീഹോൾ മാർട്ടിനോട് വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ ആയിരുന്നു കൂടിക്കാഴ്ച.
യുക്രെയ്നെ സഹായിക്കാൻ കാണിച്ച മനസിനും സഹായങ്ങൾക്കും ഞാൻ നന്ദി പറയുന്നു. തങ്ങൾക്ക് ലഭിച്ച സഹായങ്ങൾ വളരെ പ്രധാനമാണ്. യുദ്ധം യുക്രെയിനിലാണ്. യൂറോപ്പിന്റെ പങ്കാളിത്തമില്ലാതെ ഈ യുദ്ധം അവസാനിക്കുക എന്നത് അന്യായമായിരിക്കും. അത് അസാധ്യവുമാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

