ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. 40 വയസ്സുള്ള പുരുഷനാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ജൂൺ 14 ഞായറാഴ്ച ആയിരുന്നു അദ്ദേഹം അപകടത്തിൽപ്പെട്ടത്. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടർന്നായിരുന്നു മരണം.
Discussion about this post

