കോർക്ക്: കോർക്കിൽ മലയാളി നഴ്സ് അന്തരിച്ചു. 40 വയസ്സുള്ള റോസ്മേരി കിടങ്ങൻ ഫിലിപ്പോസ് ആണ് അന്തരിച്ചത്. മൃതദേഹം നാളെ കോർക്കിൽ തന്നെ സംസ്കരിക്കും. കോർക്കിലെ ബോൺ സെക്കേഴ്സ് ആശുപത്രിയിലെ നഴ്സായിരുന്നു റോസ്മേരി. ചാലക്കുടി സ്വദേശിനിയാണ്.
ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു റോസ്മേരിയുടെ അപ്രതീക്ഷിത വിയോഗം. ഭർത്താവ് സിനു തോമസ്, മക്കൾ എലാനോ തോമസ് സിനു, ഇവ റോസ് സിനു. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ ഏഴ് മണിവരെ കോർക്കിലെ ബലിങ്കൊല്ലിഗിലുള്ള ക്രൗളി ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ 11 മണിയോടെ മൃതദേഹം ലിങ്കൊല്ലിഗിലെ ക്രൈസ്റ്റ് അവർ ലൈറ്റ് ചർച്ചിൽ എത്തിയ്ക്കും. ഇവിടെ സംസ്കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് ഓവൻസിലെ കില്ലംനി റോഡിലുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും

