ഡബ്ലിൻ: ഡബ്ലിനിലെ റെസ്റ്റോറന്റുകളിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പരിശോധന. നഗരത്തിലെ പിസ റെസ്റ്റോറന്റ് അടപ്പിച്ചു. റെസ്റ്റോറന്റിനുള്ളിൽ എലികളുടെ കാഷ്ഠം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അധികൃതർ നടപടി സ്വീകരിച്ചത്.
താൽബോട്ട് സ്ട്രീറ്റിലെ പിസ മാക്സ് എന്ന റെസ്റ്റോറന്റാണ് അടച്ച് പൂട്ടിയത്. ഒക്ടോബർ 29 നായിരുന്നു സംഭവം. പരിശോധനയിൽ വളരെ അപകടകരമായ രീതിയിലാണ് റെസ്റ്റോറന്റിൽ ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതായി പരിശോധന നടത്തിയ ഇൻപെക്ടർമാർ പറഞ്ഞു. തുടർന്ന് സ്ഥാപനം അടച്ച് പൂട്ടാൻ ഉത്തരവ് നൽകുകയായിരുന്നു. ചീസ് സൂക്ഷിക്കുന്ന ഫ്രീസറിന് താഴെയുൾപ്പെടെയാണ് എലിക്കാഷ്ഠം കണ്ടെത്തിയത്.
Discussion about this post

