ഡബ്ലിൻ: അയർലൻഡ് വെസ്റ്റ് എയർപോർട്ട് നോക്കിന്റെ വരുമാനത്തിൽ വർധനവ്. പോയ വർഷം ലാഭത്തിൽ 34 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ലാഭം 25 മില്യൺ യൂറോയെന്ന റെക്കോർഡിലെത്തി.
വിമാനത്താവളത്തെ സംബന്ധിച്ച് ഏറ്റവും തിരക്കേറിയ വർഷം ആയിരുന്നു 2025. ഇതാണ് ലാഭത്തിൽ പ്രതിഫലിച്ചത്. കൊണാച്ച് എയർപോർട്ട് ഡെലവപല്മെന്റ് കമ്പനി ലിമിറ്റഡിന്റെ കീഴിലാണ് അയർലൻഡ് വെസ്റ്റ് എയർപോർട്ട് നോക്ക് പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം നികുതിക്ക് മുമ്പുള്ള ലാഭം 845,000 യൂറോ വർദ്ധിച്ച് 3.3 മില്യൺ യൂറോ ആയി ഉയർന്നുവെന്നാണ്. ഇതോടെ വരുമാനം 25 മില്യൺ യൂറോയായി. ചരിത്രത്തിൽ ആദ്യമായി യാത്രക്കാരുടെ എണ്ണം 946,000 ൽ എത്തിയ വർഷം കൂടിയായിരുന്നു 2025.

