ലോഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
എഡ്ജ്വർത്ത്സ്ടൗണിന് സമീപം എൻ4ൽ ആയിരുന്നു അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് കാറുകളും ഒരു വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മറ്റൊരു 30 കാരന് കൂടി പരിക്കുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

