അർമാഗ്: കൗണ്ടി അർമാഗിൽ ഫ്ളാറ്റിൽ തീപിടിത്തം. ക്ലൂഡീ ടെറസിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫ്ളാറ്റിൽ അകപ്പെട്ട മൂന്ന് പേരെ അതിസാഹസികമായി അഗ്നിശമന സേനാംഗങ്ങൾ രക്ഷിച്ചു.
ഫ്ളാറ്റിന്റെ താഴത്തെ നിലയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവ സമയം നിരവധി പേർ ഈ ഫ്ളോറിന് മുകളിലായി ഉണ്ടായിരുന്നു. സംഭവം കണ്ട ഉടൻ ആളുകൾ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. ഉടനെ അധികൃതർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തീപിടിത്തത്തിലെ പുകയെ തുടർന്ന് ആയിരുന്നു മൂന്ന് പേർ മുകളിലെ ഫ്ളോറിൽ കുടുങ്ങിയത്. ശാരീരിക ബുദ്ധിമുട്ട് നേരിട്ട ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post

