ഡബ്ലിൻ: ആർടിഇ മുൻ സ്പോർട്സ് ബ്രോഡ്കാസ്റ്റർ മൈക്കൽ ലിസ്റ്ററിന്റെ മൃതദേഹം സംസ്കരിച്ചു. ഡബ്ലിനിലെ ഹാരോൾഡ്സ് ക്രോസിലെ മൗണ്ട് ജെറോമിലെ വിക്ടോറിയൻ ചാപ്പലിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായി.
കഴിഞ്ഞ ആഴ്ചയായിരുന്നു വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം അന്തരിച്ചത്. 71 വയസ്സായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ദി സൺഡേ ഗെയിമിന്റെ അവതാരകൻ ആയിരുന്നു അദ്ദേഹം. ഭാര്യ : ആനി, മക്കൾ: മാർക്ക്, ജാക്ക്, റെബേക്ക, എല്ലെൻ.
Discussion about this post

