ഡബ്ലിൻ: പൊതു-സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നതിനായി തൊഴിൽ ഉടമകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്ന് വ്യക്തമാക്കി എസ്ഐപിടിയു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉണ്ടായ വിലക്കയറ്റം ജീവിത ചിലവ് വർധിപ്പിച്ച പശ്ചാത്തലത്തിലാണ് ട്രേഡ് യൂണിയന്റെ മുന്നറിയിപ്പ്. തൊഴിലുടമകളുമായുള്ള ചർച്ചകളിൽ വിഷയം ഉന്നയിക്കുമെന്ന് എസ്ഐപിടിയു അറിയിച്ചു.
നിലവിലെ ജീവിത ചിലവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് അടിസ്ഥാന ശമ്പളക്കാരെയാണെന്ന് എസ്ഐപിടിയു ജനറൽ സെക്രട്ടറി ജോൺ കിംഗ് പറഞ്ഞു. എന്നാൽ ഇവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഇവർ പെടാപാട് പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

