ലൗത്ത്: കൗണ്ടി ലൗത്തിൽ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്. കാർലിംഗ്ഫോർഡിൽ ശനിയാഴ്ച വൈകീട്ട് 6.45 ന് ആയിരുന്നു സംഭവം.
പ്രായമായ സ്ത്രീ മാത്രം താമസിക്കുന്ന വീട്ടിൽ ആയിരുന്നു ഇവർ മോഷണം നടത്തിയത്. വാതിൽ തകർത്ത് അകത്തുകടന്ന മൂന്നംഗ സംഘം സ്ത്രീയെ മർദ്ദിച്ച് അവശയാക്കുകയായിരുന്നു. പിന്നാലെ ഇവിടെ നിന്നും മോഷ്ടിച്ച പണവുമായി കടന്നു.
അവശയായി കിടക്കുന്ന സ്ത്രീയെ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Discussion about this post

