വാട്ടർഫോർഡ്: വാട്ടർഫോർഡ് തീവയ്പ്പ് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വിട്ടയച്ചു. രണ്ട് പേരെയാണ് പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. ഇവർക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച ആയിരുന്നു 20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന രണ്ട് പുരുഷന്മാരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷന് വേണ്ടി ഫയൽ തയ്യാറാക്കുമെന്ന് ഗാർഡ വ്യക്തമാക്കി.
ഒക്ടോബർ 13 ന് ആയിരുന്നു രാജ്യത്തെ തന്നെ നടുക്കിയ തീവയ്പ്പ് സംഭവം ഉണ്ടായത് ബിർച്ച്വുഡ് പ്രദേശത്തുള്ള വീട്ടിന് ആയിരുന്നു തീയിട്ടത്. സംഭവത്തിൽ അഞ്ച് പേർക്കായിരുന്നു ജീവൻ നഷ്ടമായത്. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

