ബ്രസ്സൽസ്: പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ബ്രസ്സൽസിൽ. പ്രത്യേക യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബ്രസ്സൽസിൽ എത്തിയിരിക്കുന്നത്. ഇന്നാണ് ഉച്ചകോടി. ദീർഘകാല യൂറോപ്യൻ യൂണിയൻ ബജറ്റിനെക്കുറിച്ചുള്ള ചർച്ചകളിലെ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ബജറ്റിൽ ഇതുവരെ ധാരണയിലെത്താൻ പ്രസിഡൻസി സ്ഥാനം വഹിക്കുന്ന അയർലൻഡിന് കഴിഞ്ഞിട്ടില്ല. ഇത് പ്രധാന വെല്ലുവിളി കൂടിയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. കഴിഞ്ഞ വർഷം യൂറോപ്യൻ കമ്മീഷൻ ഏഴ് വർഷത്തെ 2 ട്രില്യൺ യൂറോയുടെ ബജറ്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിൽ തർക്കം ഉടലെടുക്കുകയായിരുന്നു.
Discussion about this post

