ഡബ്ലിൻ: ഏത് സംശയത്തിനും നാം ഉത്തരം തേടി പോകുന്നത് ഗൂഗിളിന്റെ പക്കലാണ്. എന്ത് കാര്യം അറിയണമെങ്കിലും ആശ്രയം ഗൂഗിളാണ്. എല്ലാ ദിവസവും ഗൂഗിളിൽ എന്തെങ്കിലുമൊക്കെ സർച്ച് ചെയ്യുന്നവരാണ് നമ്മൾ. ഇത്തരത്തിൽ ഐറിഷ് ജനത ഗൂഗിളിൽ തിരഞ്ഞത് എന്താണെന്ന് അറിയേണ്ടേ?.
അയർലൻഡ് അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റ് ആയിരുന്നു ഇയോവിൻ. ഇതിനെക്കുറിച്ചാണ് ഐറിഷ് ജനത 2025 ൽ ഏറ്റവും കൂടുതലായി ഗൂഗിളിൽ സർച്ച് ചെയ്തത്. കാറ്റിന്റെ പേര് എങ്ങനെ ഉച്ചരിക്കണം എന്ന ചോദ്യങ്ങൾ ഉൾപ്പെടെ ഐറിഷ് ജനത ഗൂഗിളിൽ സർച്ച് ചെയ്തിട്ടുണ്ട്. ഇത്തവണ ഐറിഷ് ജനത ഏറ്റവും കൂടുതലായി ഗൂഗിളിൽ തിരഞ്ഞ വ്യക്തി ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലി ആണ്. മരിയ സ്റ്റീൻ, ജിം ഗാവിൻ, ബെല്ലെ ഗിബ്സൺ, ഡിജെ കാരി എന്നിവരെക്കുറിച്ചും ഐറിഷ് ജനത ഗൂഗിളിൽ കൂടുതലായി സർച്ച് ചെയ്തിട്ടുണ്ട്.

